GRAMADARSHAK MEET 2025
Tickets
GRAMADARSHAK MEET 2025
One day Workshop for Gramadeepam Leaders
ഗ്രാമദീപം ലീഡർമാർക്കുള്ള പ്രത്യേക ഏകദിനശില്പശാല
പ്രിയരെ,
നമ്മുടെ ഗ്രാമദീപം പദ്ധതി വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തെ ലക്ഷ്യമാക്കി പ്രവർത്തിച്ച് മുന്നേറുകയാണല്ലോ. കേരളമൊട്ടാകെ നിസ്വാർത്ഥ സേവനത്തോടെ വിദ്യാർത്ഥികളെ വിജയത്തിലേക്ക് നയിക്കുന്ന ഗ്രാമദർശക്മാരുടെയും അവരെ നയിക്കുന്ന ജില്ലാ കോർഡിനേറ്റർമാരുടെയും പ്രയത്നങ്ങൾ അങ്ങേയറ്റം അഭിനന്ദനാർഹമാണ്.
ഗ്രാമദീപത്തിന്റെ മഹത്തായ ദൗത്യം കൂടുതൽ ഫലപ്രദമാക്കുന്നതിന്, ഗ്രാമദർശക്മാർക്കും ജില്ലാ കോർഡിനേറ്റർമാർക്കും പ്രത്യേക പരിശീലനം നൽകുക, പദ്ധതിയുടെ ഭാവി പരിപാടികളും പുതിയ സാധ്യതകളും ചർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ 2025 ഫെബ്രുവരി 9ന് സിജിയിൽ വെച്ച് ഒരു പ്രത്യേക ഏകദിനശില്പശാല സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നു.
പരിശീലന പരിപാടിയുടെ ഭാഗമായും, കഴിഞ്ഞ വർഷം മികച്ച പ്രകടനം കാഴ്ചവച്ച മികച്ച ഗ്രാമദർശക്നെയും മികച്ച ജില്ലാ കോർഡിനേറ്ററെയും ചടങ്ങിൽ ആദരിക്കുന്നതാണ്. ഈ പരിപാടിയിൽ നിങ്ങളുടെ സജീവ പങ്കാളിത്തം അഭ്യർത്ഥിക്കുന്നു.
സ്നേഹത്തോടെ,
നസീബ ബഷീർ
കോ-ഡയറക്ടർ
ഗ്രാമദീപം, സിജി