Gramadeepam District Coordinators training program
Tickets
Gramadeepam District Coordinators training program
Gramadeepam District Coordinators training program:
സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യയുടെ ടാലന്റ് നർച്ചറിങ് സെന്ററിന് കീഴിലെ ഗ്രാമദീപം പദ്ധതിയിൽ നിർണായകമായ മാറ്റങ്ങൾക്ക് നാം തുടക്കം കുറിക്കുകയാണല്ലോ... പദ്ധതി കൂടുതൽ കുട്ടികളിലേക്ക് വ്യാപിപ്പിക്കുന്നതിനായി സമഗ്രമായ പുനർരൂപകൽപ്പന നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു.
ഈ പ്രക്രിയയിലെ പ്രധാന ഭാഗമായ 'ലക്ഷ്യം സഹസ്രം' എന്ന ദൗത്യത്തിന്റെ പൂർത്തീകരണത്തിന് മുന്നോടിയായി, കൂടുതൽ ഗ്രാമദർശകുമാരെ ഉൾപ്പെടുത്തുന്ന പദ്ധതിയിലേക്ക് കടക്കുകയാണ്. ഇതിനായി, നിലവിലെ എല്ലാ ഗ്രാമദീപം ജില്ലാ കോർഡിനേറ്റർമാർക്കുമായി പ്രത്യേക പരിശീലന പരിപാടികൾ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നു
പരിശീലനം രണ്ട് ഘട്ടങ്ങളായാണ് നടത്തപ്പെടുന്നത്: ആദ്യ ഘട്ടം തെക്കൻ ജില്ലകളെ ഉൾപ്പെടുത്തിയും; രണ്ടാം ഘട്ടം വടക്കൻ ജില്ലകളിൽ നിന്നുള്ള കോർഡിനേറ്റർമാർക്കുമായിട്ടായിരിക്കും നടക്കുക.
ആദ്യ ഘട്ട പരിശീലനം തൃശൂർ മുതൽ തിരുവനന്തപുരം വരെ ഉൾപ്പെടുന്ന കോർഡിനേറ്റർമാർക്കായി, കോട്ടയം ജില്ലാ കമ്മിറ്റിയുമായി സഹകരിച്ച് വരുന്ന ശനിയാഴ്ച (12.10.2024), രാവിലെ 10 മുതൽ വൈകിട്ട് 05 മണി വരെ കാഞ്ഞിരപ്പള്ളി അസ്സർ ഫൗണ്ടേഷനിൽ വെച്ച് നടത്തപ്പെടും.
പരിശീലനം സുതാര്യമായും വിജയകരമായും നടത്തുവാൻ ജില്ലാ കോർഡിനേറ്റർമാരുടെ സജീവ പങ്കാളിത്തവും മറ്റ് പ്രതിനിധികളുടെ സഹകരണവും നിർണായകമാണ്. ഈ പരിപാടിയിൽ പങ്കെടുക്കുന്നവർ നിർബന്ധമായും ഈ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് താത്പര്യപൂർവ്വം അറിയിക്കുന്നു.
പരിശീലന പരിപാടിയുടെ വിജയത്തിൽ നിങ്ങളുടെ സജീവ പങ്കാളിത്തം വളരെ ആവശ്യമാണെന്ന് അറിയിക്കുന്നതോടൊപ്പം എല്ലാവരുടെയും സഹകരണവും അഭ്യർത്ഥിക്കുന്നു.
നസീബ ബഷീർ
കോ ഡയറക്ടർ
ഗ്രാമദീപം
ഫർഹാൻ വി പി
കോർഡിനേറ്റർ
ഗ്രാമദീപം
Contact us: +91 8086664006